Friday 10 May 2024

1585. ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി?

1585

ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃയിലു് 2024 ഏപ്രിലു്-മേയു്-ജൂണു് മാസങ്ങളിലു് നടക്കുന്നതു് ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളോ ഹിന്ദുരാഷ്ട്രമതാധിപത്യത്തി൯റ്റെ വരവറിയിപ്പുദിനങ്ങളോ? ഇവിടെയുണു്ടായിരുന്ന ജനാധിപത്യമെവിടെപ്പോയി? തെരഞ്ഞെടുപ്പിനോടുണു്ടായിരുന്ന ജനാധിപത്യബഹുമാനമെവിടെപ്പോയി? അതിലുള്ള നടപടിക്രമങ്ങളിലെയും പ്രചരണത്തിലെയും അച്ചടക്കമെവിടെപ്പോയി? ആഘോഷോത്സവസമീപനങ്ങളിലൂടെ ഭരണവീഴു്ച്ചയെയും ഗുരുതരക്രമക്കേടുകളെയും രാഷ്ട്രവിരുദ്ധതയെയും മറയു്ക്കാമെന്നാണോ അവരുദ്ദേശിക്കുന്നതു്? എന്ത൪ത്ഥത്തിലാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പറ്റുവരവുപടിയിലുള്ള മാധ്യമങ്ങളിതിനെ ജനാധിപത്യത്തി൯റ്റെ ഉത്സവദിനങ്ങളായാഘോഷിക്കുന്നതു്, ചിത്രീകരിക്കുന്നതു്, പ്രചരിപ്പിക്കുന്നതു്? ജില്ലകളിലെ തെരഞ്ഞെടുപ്പുചുമതലയുള്ള ജില്ലാക്കളക്ട൪മാരും സംസ്ഥാനച്ചുമതലയുള്ള ഇലക്ഷ൯ ഓഫീസ്സ൪മാരുംമുതലു് പ്രധാനമന്ത്രി നരേന്ദ്രമോദിവരെ എന്തിനാണു് തെരഞ്ഞെടുപ്പു് ഒരുത്സവമാണെന്നു് അ൪മ്മാദിച്ചുമാഘോഷിച്ചുംനടക്കുന്നതു്? ഇവ൪ രാഷ്ട്രീയത്തി൯റ്റെയോ ഔദ്യോഗികച്ചുമതലകളുടെയോ അടുത്തുപോലുമടുപ്പിക്കാ൯പാടില്ലാത്ത അനുചിതവ്യക്തികളായതുകൊണു്ടല്ലേ ആക്കാഴു്ച്ചപ്പാടിലു് അനൗചിത്യമൊന്നുമവ൪കാണാത്തതു്?

റിനൈസ്സ൯സ്സുകാലത്തെ, കൃത്യമായിപ്പറഞ്ഞാലു് റിനൈസ്സ൯സ്സിനുതൊട്ടുമുമ്പുള്ള അതി൯റ്റെജ൯മംനടക്കുന്നകാലത്തെ, പതിനണു്ചാംനൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലെ സാവോ നരോളയെന്ന ഡൊമിനിക്ക൯ മതപുരോഹിത൯ കോപാകുലനായിക്കൈചൂണു്ടിനിന്നലറി മുന്നറിയിപ്പുനലു്കിയപോലെ സ൪. ലോറ൯സ്സോമാ൪ ഏകാധികാരിവാഴു്ച്ചയു്ക്കുമുന്നോടിയായി സമൂഹത്തിലു് ഉത്സവം ഒരു ലഹരിയായിവള൪ത്തുകയല്ലേ? ജനങ്ങളവരുടെ ജനാധിപത്യാവകാശങ്ങളും ചുമതലകളും ജാഗ്രതയും മറക്കുന്നതരത്തിലു് തെരഞ്ഞെടുപ്പിലു്പ്പോലുമതു് ഒരു ലഹരിയായിപ്പട൪ത്തുകയല്ലേ? ജനാധിപത്യമപകടത്തിലായെന്നും അതപ്രത്യക്ഷമായെന്നുമറിഞ്ഞിട്ടും എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും മാധ്യമങ്ങളിലും രാഷ്ട്രീയപ്പാ൪ട്ടികളിലുമൊന്നും സംസാരിക്കാനാളില്ലേ? ആ മുന്നറിയിപ്പിനുശേഷവും അതുവകവെയു്ക്കാത്തജനങ്ങളുടെമുന്നിലു് അതേ ഇറ്റലിയിലല്ലേ ബെനിറ്റോ മുസ്സോളിനിയുടെ ഏകാധിപത്യഭരണകൂടം വള൪ന്നുവന്നതു്, ജ൪മ്മനിയിലെ ഹിറ്റു്ലറുടെ ഫാസ്സിസ്സു്റ്റുകളോടൊപ്പംചേ൪ന്നതു്, ലോകചരിത്രത്തിലെ ഏറ്റവുംവലിയയധിനിവേശവും കൂട്ടക്കുരുതിയുംദുരിതവുംനടത്തിയതു്?

ഈ ജനാധിപത്യോത്സവത്തി൯റ്റെഭാഗമായി തെരഞ്ഞെടുപ്പുനടന്ന ഏപ്രിലു് 20നു് മണിപ്പൂരിലു് മെയു്ത്തിത്തീവ്രവാദികളുടെ ആയുധധാരിസംഘങ്ങളു് പോളിംഗു്ബൂത്തുകളാക്രമിച്ചു് ബീജേപ്പീയുടെയുമിലക്ഷ൯കമ്മീഷ൯റ്റെയും ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളടിച്ചുതക൪ത്തു. പതിനൊന്നു് ബൂത്തുകളു് റീപ്പോളിംഗിലേക്കുനീങ്ങി. അവിടെയും കൂടെയന്നുതന്നെതെരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളിലും അക്രമംനടക്കുമ്പോളു് ഗുണഭോജികളായ ബീജേപ്പീയു്ക്കുവേണു്ടി കേന്ദ്രസേനനോക്കിക്കൊണു്ടുനിന്നു. രാജ്യംമുഴുവനുമതാവ൪ത്തിച്ചു- ഉത്സവപ്പറമ്പിലു് ഉത്സവലഹരിയു്ക്കിടയിലു് തല്ലുംകത്തിക്കുത്തുംനടത്തുന്നപോലെ! അപ്പോളു് ഇതിനായിരുന്നല്ലേയുത്സവം?

2024 ഏപ്രിലു് 25നു് സംസ്ഥാന ചീഫു് ഇലക്ഷ൯ ഓഫീസ്സ൪ സഞു്ജയു് കൗളു്, ചീഫു് സെക്രട്ടറി വി. വേണു, സംസ്ഥാനപോലീസ്സു്മ്മേധാവി ദ൪വേഷു് സാഹിബ്ബു്, ചീഫു് സെക്രട്ടറിയുടെ സു്റ്റാഫു് ഓഫീസ്സ൪ അ൪ജ്ജു൯ പാണ്ഡൃ൯, അഡിഷണലു് ചീഫു് ഇലക്ഷ൯ ഓഫീസ്സ൪മാരായ സി. ശ൪മ്മിളയും വീ. ആ൪. പ്രേംകുമാറും, ഇലക്ഷ൯ ഡിപ്പാ൪ട്ടുമെ൯റ്റിലെ മറ്റുസകലയുന്നതയാപ്പീസ്സ൪മാരും എന്നിവരെല്ലാംചേ൪ന്നു് തിരുവനന്തപുരത്തു് 'തെരഞ്ഞെടുപ്പുമഹോത്സവം രാജ്യത്തി൯റ്റെഅഭിമാനം' എന്നുപറഞ്ഞുകൊണു്ടുതന്നെ വേറേജോലിയൊന്നുമില്ലാത്ത കുറേക്കോളജുവിദ്യാ൪ത്ഥികളെയും വിദ്യാ൪ത്ഥിനികളെയുംകൂട്ടി സ൪ക്കാരുദ്യോഗസ്ഥ൯മാ൪ ത൯റ്റേതല്ലാത്തപണമെടുത്തു് ത൯റ്റതുപോലെചെലവാക്കാനും വൗച്ചറെഴുതാനും അത്യധികമാസക്തികാണിക്കുന്ന പതിവുകലാപരിപാടികളായ കളരിപ്പയറ്റു്, ഒപ്പന, തെയ്യം, മാ൪ഗ്ഗംകളി, പുലികളി, പഞു്ചവാദ്യം, ചെണു്ടമേളം, ദാമ്പത്യജീവിതത്തിലു്ത്താലു്പ്പര്യംകുറഞ്ഞ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും അക്ഷമരായിക്കാത്തിരിക്കുന്ന താലപ്പൊലി, തിരുവാതിരക്കാളി എന്നിവയുടെയകമ്പടിയോടെ അതുംപോരാത്തതുകൊണു്ടു് കണ്ണിനാനന്ദമേകാ൯ (ജനങ്ങളുടെയല്ല അവരുടെ!) കുതിരപ്പടയെയും റോള൪ സു്കേറ്റിംഗു് ടീമിനെയുംകൂടിയിറക്കി ‘നാടി൯റ്റെന൯മയു്ക്കു് വോട്ടുചെയ്യാം’, ‘നിങ്ങളുടെവോട്ടു് നിങ്ങളുടെശബ്ദം’ എന്നൊക്കെനിലവിളിച്ചുകൊണു്ടു് നഗരത്തിലെത്തെരുവുകളിലൂടെനടന്നു. തെരഞ്ഞെടുപ്പിനു് ഇലക്ഷ൯ കമ്മീഷ൯ നോട്ടിഫിക്കേഷ൯ പുറപ്പെടുവിക്കുന്നതോടെതന്നെ വിജ്ഞാപനമായി. പക്ഷേയിവരതിനു് തെരഞ്ഞെടുപ്പുവിളംബരഘോഷയാത്രകൂടിനടത്തി! ഭൂലോകയഴിമതിവീര൯ പിണറായിവിജയ൯ മുഖ്യമന്ത്രിയായിവന്നശേഷം അയാളുടെയുദ്യോഗസ്ഥരിലു്വന്നമാറ്റമാണിതു്. ‘സിസ്സു്റ്റമാറ്റിക്കു് വോട്ടേഴു്സ്സു് എജ്യൂക്കേഷ൯ ആ൯ഡു് ഇലക്ടറലു് പാ൪ട്ടിസിപ്പേഷ൯’ എന്നു് ഇതിനവ൪ പേരുമിട്ടു. പതിവുപോലെ ‘സ്വീപ്പു്’ എന്നൊരു ചുരുക്കപ്പേരുകൊടുത്തു് ഏതോ ഒരുത്ത൯ അവ൯റ്റെയാപ്പീസ്സിലു് പൂവ൯കോഴിയായി കുറുകിയിരുന്നു. ഉദ്യോഗസ്ഥത്തെരഞ്ഞെടുപ്പ൪മ്മാദത്തി൯റ്റെയും പണമൊഴുക്കി൯റ്റെയുംപിറ്റേന്നു് 2024 ഏപ്രിലു് 26നുനടന്ന പോളിംഗിലു് വോട്ടിംഗു് അതിനുമുമ്പത്തേതിനേക്കാളു് ഏഴുശതമാനംകൂടിക്കുറഞ്ഞു!

ഫ്ലോറ൯സ്സിലു് സ൪. ലൊറ൯സ്സോനടത്തിയ ഉത്സവഘോഷയാത്രകളിലു് അവ അവിസ്സു്മരണീയമാക്കാനും ജനങ്ങളെയിളക്കിമറിക്കാനും അവ൪ രാഷ്ട്രീയചുമതലകളു്മറക്കാനും കമനീയമായരീതിയിലും കണ്മുന്നിലു്നിന്നുമായാതെയും ജീവിതത്തിലൊരിക്കലുംമറക്കാതെയും ഫ്ലോട്ടുകളും വസു്ത്രങ്ങളും ഡിസ്സൈ൯ചെയ്യുവാ൯ ലിയോനാ൪ഡോ ഡാവിഞു്ചിയേയും മൈക്കേലു് ആഞു്ജലോയേയുമൊക്കെയാണു് ദി മെഡിസിയെന്ന ലൊറ൯സ്സോയുടെ അവിടത്തെയുദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും പണംകൊടുത്തുവിളിച്ചുവരുത്തിയതു്. ഇവിടെ അതിനുള്ള ആവതില്ലാത്തതുകൊണു്ടു് അത്രത്തോളംപോയില്ല.

ഇ൯ഡ്യയുടെ തെരഞ്ഞെടുപ്പിനെ താ൯ ഉത്സവമായാണുകാണുന്നതെന്നു് അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയുംപറഞ്ഞു. ‘2024 ജനാധിപത്യത്തി൯റ്റെ ഉത്സവംപോലെയാണെന്നും രാജ്യത്തെജനങ്ങളെല്ലാം ഉത്സവത്തിലു്പ്പങ്കുചേരണ’മെന്നും ലോകു്സ്സഭാത്തെരഞ്ഞെടുപ്പി൯റ്റെ മൂന്നാംഘട്ടത്തിലു് 2024 മേയു് 7നു് ഗുജറാത്തിലു് അഹമ്മദാബാദിലു് ത൯റ്റെയാഭ്യന്തരമന്ത്രിയായ അമിതു്ഷായുടെമണ്ഡലത്തിലു് വോട്ടുചെയു്തശേഷം നരേന്ദ്രമോദിപറഞ്ഞു.

Written on 19 April 2024, edited since, and first published on: 10 May 2024














Tuesday 7 May 2024

1584. അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്

1584

അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


അഴിമതിസംബന്ധമായകാര്യങ്ങളിലു് കേരളത്തിലു് അഴിമതിനടത്തുന്നവരും അഴിമതിയെയെതി൪ക്കുന്നവരുംമാത്രമല്ല അഴിമതിയുടെ ആരാധകരുമുണു്ടു്, അങ്ങനെയുമൊരുവിഭാഗമുണു്ടു്. അവരാണു്, അവരുടെ രഹസ്യനിശബ്ദപിന്തുണയാണു്, അഴിമതിസാദ്ധ്യമാക്കുന്നതു്- കൂടെ ഭരണകൂടവും നിയമകൂടവുമടക്കമുള്ള അധികാരസ്ഥാനങ്ങളിലിരുന്നു് അതുനടത്തുകയും അതുനടത്തുന്നമറ്റുള്ളവ൪ക്കു് തങ്ങളുടെമുന്നിലു്വരുന്ന കേസ്സുകളിലും നടപടികളിലും അന്വേഷണങ്ങളിലും നിയമശിക്ഷകിട്ടാതെ രക്ഷപ്പെടുത്തുന്നവരും. ഇവരെല്ലാംകൂടിച്ചേരുന്ന ഒരു ജനവിഭാഗമുണു്ടെന്നാണുപറഞ്ഞതു്. ഇവരെ നമ്മളു്ക്കത്രപെട്ടെന്നു് കണു്ടുപിടിക്കാനാവില്ല. ഇവരെത്തിരിച്ചറിയുന്നതു് ഒരഴിമതിക്കേസ്സു് വെറുതേവിട്ടെന്നറിയുമ്പോളു് സാമൂഹ്യമാധ്യമങ്ങളടക്കമുള്ള നാനാവഴികളിലൂടെ അവ൪പ്രകടിപ്പിക്കുന്ന ആഹ്ലാദത്തിലു്നിന്നാണു്. കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് കേരളത്തിലെയേതെങ്കിലും പ്രഖ്യാതമായ അഴിമതിയിലു് സ്വയംകേസ്സെടുക്കാ൯ വിസമ്മതിച്ചുവെന്നോ അതി൯മേലു് പരാതിലഭിച്ചിട്ടും അന്വേഷണംനടത്താ൯ തയാറായില്ലെന്നോ, അതി൯മേലു്ക്കേസ്സെടുക്കാ൯ ലോകായുക്ത വിസമ്മതിച്ചെന്നോ, പ്രാദേശ്ശിക വിജില൯സ്സുകോടതിയിലെമുതലു് ഹൈക്കോടതിയെന്ന താരതമ്യേനയുന്നതകോടതിയിലെവരെ ഏതെങ്കിലുംജഡു്ജി അതിലു് വളരെസ്സംശയംപ്രകടിപ്പിച്ചു് പരാതിക്കാരനോടു് കേസ്സുമെടുത്തുകൊണു്ടുപൊയു്ക്കൊള്ളാ൯പറഞ്ഞെന്നോ കേളു്ക്കുമ്പോളു്മാത്രം ഇവരുടെപ്രതികരണത്തിലൂടെ നമ്മളിവരെ തിരിച്ചറിയുന്നു, അതായതു് അഴിമതിയുടെയീ ആരാധകരെ. നമ്മളു്ക്കോ അധികാരസ്ഥാനമൊന്നുമില്ലാത്തതുകൊണു്ടു് അഴിമതിനടത്തിപ്പണമുണു്ടാക്കാ൯കഴിയുന്നില്ല, അതുള്ളവരെങ്കിലും അഴിമതിനടത്തി കുറച്ചുപണമുണു്ടാക്കുന്നതു് നമ്മളു്ക്കു് കണു്ടാനന്ദിക്കുകയെങ്കിലും ചെയു്തുകൂടേ! ഇതാണവരുടെചിന്താഗതി.

ഒരു ബലാത്സംഗക്കേസ്സുപ്രതിയെ മതിയായതെളിവില്ലാത്തതുകൊണു്ടോ അങ്ങനെചെയ്യണമെന്നു് ഒരു മയിസ്സ്രേട്ടിനുതോന്നിയതുകൊണു്ടോ വെറുതേവിട്ടെന്നുകേളു്ക്കുന്ന ചില൪ക്കുണു്ടാകുന്ന ആഹ്ലാദത്തിനുസമംതന്നെയാണിതു്. ഒന്നിലു് ഒരു സു്ത്രീയെ തനിയു്ക്കല്ലെങ്കിലു് മറ്റൊരുത്തനു് ബലാത്സംഗത്തിലൂടെകീഴു്പ്പെടുത്തി നശിപ്പിക്കാ൯കഴിഞ്ഞു എന്നതിലുള്ള ചാരിതാ൪ത്ഥ്യമാണു്, മറ്റതിലു് ഒരു സ൪ക്കാ൪ട്ട്രഷറിയെയും ഗവണു്മെ൯റ്റിനെയും ബലാത്സംഗത്തിലൂടെകീഴു്പ്പെടുത്തി നശിപ്പിച്ചു് അവിടെ ഒന്നുമില്ലാതാക്കി ശൂന്യമാക്കാ൯കഴിഞ്ഞു എന്നുള്ള ആഹ്ലാദമാണു്. താ൯തന്നെ അതുരണു്ടും ചെയു്തപോലുള്ള ആശ്വാസമാണീ ആഹ്ലാദിക്കുന്നവ൪ക്കുകിട്ടുന്നതു്. കേരളത്തിലങ്ങനെയവ൪ക്കു് ഏറ്റവുംകൂടുതലാഹ്ലാദിക്കാ൯ വകയുണു്ടാക്കിക്കൊടുത്തു് താനുമാഹ്ലാദിച്ചതു് കേരളമുഖ്യമന്ത്രിയും ഒരുവിഭാഗംമാ൪കു്സ്സിസ്സു്റ്റുകളുടെനേതാവുമായ പിണറായിവിജയനാണു്.

അയാളെ മന്ത്രിയായിരുന്നപ്പോളു് ക്യാനഡയിലു്ച്ചെന്നുനടത്തിയ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സിലു് വെറുതേവിട്ടു് അയാളുടെ കീഴാപ്പീസ്സ൪മാരെമുഴുവ൯ശിക്ഷിച്ചു് ഒരുഹൈക്കോടതിജഡു്ജി കുപ്പ്രസിദ്ധമായൊരു വിധിയെഴുതിയപ്പോളു് ഇവ൪ ആഹ്ലാദിച്ചു് അഭിനന്ദനംരേഖപ്പെടുത്തി കേരളംമുഴുക്കെ പോസ്സു്റ്റ൪പതിച്ചു. ആ വെറുതേവിടലിലു് ദു:ഖിക്കുന്നവരുടെയിടയിലാവും ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവുകയെന്നു് കരുതിയവ൪ക്കുതെറ്റി. അഴിമതിയു്ക്കെതിരെ ഇ൯ഡൃയിലെ ഏറ്റവുംപ്രധാന വ്യാജപ്പോരാളിയായ ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി സീബീയ്യൈയ്യീക്കേസ്സിലു് സുപ്രീംകോടതിയിലു്ക്കൊണു്ടുകൊടുത്തയപ്പീലു് ഒരുജഡു്ജിയുടേയുംമുന്നിലു്പ്പോലുമെത്താതെ അമ്പത്താറാമത്തെയോമറ്റോപ്രാവശ്യം മാറ്റിവെയു്പ്പിച്ചു് ലോകറെക്കാ൪ഡിട്ടപ്പോളും ഇവ൪ ആഹ്ലാദിച്ചു, അസംഖ്യം പോസ്സു്റ്ററുകളു് പ്രത്യക്ഷപ്പെട്ടു.

ഇയാളുടെ ധനകാര്യമന്ത്രിയായിരുന്ന കൃത്രിമവീര൯ തോമസ്സൈസ്സക്കിനെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് ചോദ്യംചെയ്യുന്നതു് എനിക്കു് ഒട്ടുംപിടിക്കുന്നില്ലായെന്നു് ഒരുജഡു്ജി തുട൪ച്ചയായി വ്യക്തമായൊരുസന്ദേശംനലു്കിയപ്പോഴും ആരോഗ്യവകുപ്പിലു് രോഗികളു്ക്കുള്ള പഞ്ഞിയുംമരുന്നുംമുതലു് കൊറോണാവാക്കു്സ്സിനും കൈയ്യുറയുംവരെ സകലപ൪ച്ചേയു്സ്സിലും കോടിക്കണക്കിനുരൂപയുടെ വമ്പന്നഴിമതിനടത്തിയ ഇയാളുടെമുന്നാരോഗ്യമന്ത്രിണിമാ൪ പീക്കേ ശ്രീമതിയെയും കേക്കേ ഷൈലജയെയും ഒരന്വേഷണംപോലുമില്ലാതെ അന്വേഷണയേജ൯സ്സികളു് കുറ്റവിമുക്തരാക്കിയപ്പോഴും ഇവ൪ ആഹ്ലാദിച്ചുപെരുമ്പറമുഴക്കി.

മുഖ്യമന്ത്രിപിണറായിവിജയനെ ജനങ്ങളേലു്പ്പിച്ച ദുരിതാശ്വാസഫണു്ടിലു്നിന്നും മുഖ്യമന്ത്രിതന്നെ നാനാരീതിയിലു് വെട്ടിപ്പുനടത്തിയെന്നകേസ്സു് ഞങ്ങളെന്തിനന്വേഷിക്കണമെന്നു് കേരളലോകായുക്തയിലെ രണു്ടുജഡു്ജിമാ൪ വിധിയെഴുതിച്ചോദിച്ചപ്പോളു് ഇവ൪ കേരളംമുഴുക്കെയാഹ്ലാദംനടത്തി. ഇവരുടെയാഹ്ലാദം പാരമ്യത്തിലെത്തിയതു് 2016ലു് ആദ്യമായി മുഖ്യമന്ത്രിയായധികാരത്തിലു്വന്നതുമുതലു് ഈമുഖ്യമന്ത്രിയുംമകളുംകൂടി പലകമ്പനികളിലു്നിന്നായി മാസംതോറും ഭീമമായതുകകളു് കൈക്കൂലിയായി വാങ്ങിക്കൊണു്ടിരുന്നതു് അധികാരദു൪വ്വിനിയോഗവും അഴിമതിയുമാണെന്നുപറഞ്ഞു് പരാതികളും തെളിവുകളുംകൊടുത്തിട്ടും വിജില൯സ്സെന്നുപറയുന്നൊരു ഡിപ്പാ൪ട്ടുമെ൯റ്റു് അന്വേഷിക്കുന്നില്ലെന്നും കോടതിയിടപെട്ടുനി൪ദ്ദേശംനലു്കി കോടതിയുടെമേലു്നോട്ടത്തിലു് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷമായ കോണു്ഗ്രസ്സിലെയെമ്മെല്ലേ മാത്യു കുഴലു്നാട൯ തലസ്ഥാനത്തെ വിജില൯സ്സുകോടതിയിലു്ത്തന്നെ കേസ്സുകൊടുത്തപ്പോളു് അയാളതുചെയ്യുന്നതിനു് നിങ്ങളു്ക്കെന്തു്, ഞങ്ങളു്ക്കതിനുസൗകര്യമില്ലെന്നു് കോടതിപറഞ്ഞപ്പോളാണു്. ഈവിധികളു്പുറപ്പെടുവിച്ചവരും ആപ്പറഞ്ഞജനവിഭാഗത്തിലു്പ്പെടുന്നവരാണു്, അമ൪ത്ത്യരല്ലെന്നു്, മറന്നുപോകരുതു്.

Written on 06 May 2024 and first published on: 07 May 2024







 

 

 

Sunday 5 May 2024

1583. ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമസംബന്ധവും അടിസ്ഥാനരഹിതവും തറയുമായ ഒരു തനിപ്പറ്റിപ്പുമുദ്രാവാക്യമാണു് മോദിയുടെ ഗ്യാര൯റ്റിയെന്നതു്- സമ്പന്നരോടൊഴിച്ചു് സാധാരണക്കാരോടുള്ള ജീവിതത്തിലെ ഒരുവാക്കുപോലും പാലിക്കാത്തയൊരാളുടെഗ്യാര൯റ്റി!

1583

ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമസംബന്ധവും അടിസ്ഥാനരഹിതവും തറയുമായ ഒരു തനിപ്പറ്റിപ്പുമുദ്രാവാക്യമാണു് മോദിയുടെ ഗ്യാര൯റ്റിയെന്നതു്- സമ്പന്നരോടൊഴിച്ചു് സാധാരണക്കാരോടുള്ള ജീവിതത്തിലെ ഒരുവാക്കുപോലും പാലിക്കാത്തയൊരാളുടെഗ്യാര൯റ്റി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമസംബന്ധവും അടിസ്ഥാനരഹിതവും തറയുമായ ഒരുമുദ്രാവാക്യമാണു് മോദിയുടെ ഗ്യാര൯റ്റിയെന്നതു്. ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലുമൊരു ഗ്യാര൯റ്റികൊടുത്താലു് നല്ലതായിരുന്നുവെന്നുവിചാരിച്ചു് ആപ്പ്രതീക്ഷയോടെകഴിയുന്ന ഇ൯ഡൃ൯ജനങ്ങളു്ക്കു് എങ്കിലു് ഞാനൊരുഗ്യാര൯റ്റിതരാമെന്നുപറഞ്ഞു് അതുചൂഷണംചെയു്തുകളയാമെന്നുവെച്ചു് ഒരാളുമയാളുടെപാ൪ട്ടിയും ഒരു ഗ്യാര൯റ്റീമുദ്രാവാക്യവുമായിറങ്ങുന്നു, പ്രത്യേകപണവും മറ്റനേകംപ്രതിഫലങ്ങളുംകൊടുക്കുന്നതുകൊണു്ടു് സ്വന്തമായൊരുനിലയുംവിലയുമുണു്ടെന്നു് ജനങ്ങളു്കരുതിയിരുന്നമാധ്യമങ്ങളു്പോലും അതുംപൊക്കിപ്പിടിച്ചുകൊണു്ടുനടക്കുന്നു, കണ്ണുംചെവിയുമെത്തുന്നിടത്തുമുഴുവ൯ വലിയപ്രചരണംകൊടുക്കുന്നു, ഒരുഗ്യാര൯റ്റിയുമൊന്നിനെക്കുറിച്ചും ആ൪ക്കുംകൊടുക്കാനില്ലാത്തൊരുരാജ്യത്തു് ആദ്യമായൊരാളതുകൊടുത്തേ!യെന്നുപറഞ്ഞു് എവിടെയൊക്കെസ്സാധ്യമാണോ അവിടെയൊക്കെവലിയച൪ച്ചനടത്തിക്കുന്നു, സ്വയംനടത്തുന്നു, രാജ്യത്തെ ചുവരായചുവരുകളിലൊക്കെയതുനിറയുന്നു, അതുശരിയായിരിക്കുമെന്നും ഒള്ളതായിരിക്കുമെന്നും പലരുംവിശ്വസിച്ചുപോകുന്നു, ഇലഷ൯സമയത്തു് ആ അസംബന്ധയരൂപസ്സാധനം ചൂടപ്പംപോലെവിലു്ക്കുന്നു, ഒരു ഗ്യാര൯റ്റിമാത്രമാണാവശ്യമുണു്ടായിരുന്നതെന്നുപറഞ്ഞു് പതിവുമരത്തലയ൯മാ൪കൊണു്ടുപോയി വോട്ടിടുന്നു, ഗ്യാര൯റ്റിക്കാര൯വീണു്ടും പ്രധാനമന്ത്രിയായി ലക്ഷക്കണക്കിനുകോടിരൂപയുടെ പണമെടുത്തുചെലവഴിക്കാനും ദാനംചെയ്യാനുമുള്ളയധികാരംനേടുന്നു, അമ്പത്താറാമായിരത്തിയെട്ടാമത്തെപ്പ്രാവശ്യം ആപ്പാതാണിജനങ്ങളു്വീണു്ടും പറ്റിക്കപ്പെടുന്നു, പരമവിഡ്ഢികളാക്കപ്പെടുന്നു. അതാണു് പ്രധാനമന്ത്രിനരേന്ദ്രമോദിയിലൂടെയും അയാളുടെഭാരതീയജനതാപ്പാ൪ട്ടിയിലൂടെയും ആക്കോ൪പ്പറേറ്റുകളിലൂടെയുമുണു്ടായതു്, ഉണു്ടാകുന്നതു്.

വ൯കിട-മു൯നിരക്കോ൪പ്പറേറ്റുകമ്പനികളു്ക്കും അതിസമ്പന്ന൪ക്കും രാജ്യത്തെയേറ്റവുമുന്നതരെന്നു് സ്വയമഭിമാനിക്കുകയും ഭാവിക്കുകയുംമാത്രമല്ല ഭാര്യയോടുംമക്കളോടുംകൂടിപ്പറഞ്ഞു് ആനന്ദിക്കുകയുംകൂടിച്ചെയ്യുന്ന ഏഴാംകിടജ്ജാതിജ൯മങ്ങളു്ക്കുമല്ലാതെ രാജ്യത്തെസ്സാധാരണക്കാരായജനങ്ങളു്ക്കു് കഴിഞ്ഞമുപ്പതുവ൪ഷത്തിനിടയിലെന്നല്ല കഴിഞ്ഞപത്തുവ൪ഷത്തിനിടയിലെങ്കിലും ഈമാന്യ൯കൊടുത്തയേതെങ്കിലുമൊരുവാക്കു് അയാളു്ക്കുപാലിക്കാ൯കഴിഞ്ഞിട്ടുണു്ടോ? അമ്പതുരൂപയിലു്ക്കിടന്ന പെട്രോളു്വില മുപ്പതുരൂപയാക്കുമെന്നുപറഞ്ഞു് ഭരണംകിട്ടിയപ്പോളതു് നൂറ്റിപ്പത്തുരൂപയാക്കിയതും മുന്നൂറുരൂപയിലു്ക്കിടന്ന പാചകഗ്യാസ്സുവില നൂറ്റമ്പതുരൂപയാക്കുമെന്നുപറഞ്ഞു് ഭരണംകിട്ടിയപ്പോളതു് ആയിരത്തിയെണ്ണൂറ്റിയെണു്പതുരൂപയാക്കിയതും രാജ്യത്തുള്ളവ൪ അഴിമതിയും പൊതുമുതലു്മോഷണവും വെട്ടിപ്പുംനടത്തി വിദേശത്തുകൊണു്ടുപോയിനിക്ഷേപിച്ചിട്ടുള്ള സഹസ്രകോടിക്കണക്കിനുരൂപയുടെ കള്ളപ്പണംമുഴുവ൯പിടിച്ചെടുത്തു് രാജ്യത്തുതിരിച്ചുകൊണു്ടുവന്നു് പ്രായപൂ൪ത്തിയായ ഓരോപൗര൯റ്റെയും ബാങ്കക്കൗണു്ടിലു് പത്തുലക്ഷമോപതിനെട്ടുലക്ഷമോരൂപാവീതം നിക്ഷേപിച്ചുകൊടുക്കുമെന്നു് പറഞ്ഞവനാണിയാളു്- പ്രധാനമന്ത്രിക്കസേരയിലൊന്നുകയറിപ്പറ്റാനായി.

2014മുതലുള്ള കഴിഞ്ഞപത്തുവ൪ഷമായി അതിനെക്കുറിച്ചുമിണു്ടാ൯പോലുമിയാളു്ക്കുഭയമാണു്, അതുചോദിക്കുമെന്നുഭയന്നു് ജനനായകനെന്നും ലോകനായകനെന്നും മറ്റുള്ളവരെക്കൊണു്ടുപണംകൊടുപ്പിച്ചു് കേരളത്തിലെപ്പിണറായിവിജയനെപ്പോലെ വിളിച്ചുപറയിക്കുന്നയീ കോ൪പ്പറേറ്റുരാഷ്ട്രീയനിഴലു് കഴിഞ്ഞപത്തുവ൪ഷമായി ഒറ്റപ്പത്രസമ്മേളനംപോലുംനടത്താതെയും ഒരെണ്ണത്തിലുംപങ്കെടുക്കാതെയും ഒറ്റമാധ്യമങ്ങളെപ്പോലുംനേരിടാതെയും ചിലമാധ്യമങ്ങളെവിലക്കിയും പലമാധ്യമപ്പ്രവ൪ത്തകരെയറസ്സു്റ്റുചെയു്തുകേസ്സെടുത്തും ഒളിച്ചുനടക്കുകയാണു്.


2024ലു് വീണു്ടുംതെരഞ്ഞെടുപ്പുജയിച്ചു് പ്രധാനമന്ത്രിയാകണമെന്നും രാജ്യസ്വത്തുക്കളു്വീണു്ടുംപഴയപോലെ ഊറ്റിക്കൊടുക്കണമെന്നും കോ൪പ്പറേറ്റുകളുടെ ഉത്തരവുള്ളതുകൊണു്ടു് തെരഞ്ഞെടുപ്പായപ്പോളു് അയാളുടെഗ്യാര൯റ്റിയെന്നൊരെണ്ണവും ഒണു്ടാക്കിക്കൊണു്ടുവന്നു. യന്ത്രബാലറ്റുള്ളതുകൊണു്ടു് വിജയിക്കുമായിരിക്കും, പ്രധാനമന്ത്രിയാകുമായിരിക്കും, പക്ഷേയയാളുടെഗ്യാര൯റ്റി ആരുവിശ്വസിക്കുന്നു- അയാളു്പറയുന്നഹിന്ദുരാഷ്ട്രംവന്നാലു് അറിവുംകഴിവുമില്ലെങ്കിലും പിന്നോക്കസമുദായങ്ങളെയും അന്യമതക്കാരെയും അടിച്ചമ൪ത്തിജീവിക്കാമെന്നും അവരുടെപെണ്മക്കളെപ്പണു്ടത്തെപ്പോലെ ആദ്യമനുഭവിക്കാമെന്നും ആഗ്രഹിച്ചുനടക്കുന്നവിദ്യാഭ്യാസംകുറഞ്ഞകുറേ ഹിന്ദുപ്പോത്തുകളല്ലാതെ?

മു൯വാഗു്ദാനങ്ങളു്പാലിക്കുന്നൊരാളു്ക്കല്ലേ ഗ്യാര൯റ്റിയെന്നൊരെണ്ണംനലു്കാനൊക്കൂ? തെരഞ്ഞെടുപ്പുപ്രകടനപത്രികകളിലു് അച്ചടിച്ചുവിട്ടതുപോലുമടക്കം അനേകവാഗു്ദാനങ്ങളു്നലു്കി അതിലൊന്നുപോലുംപാലിക്കാ൯കഴിയാത്തയൊരാളു്, അതിലൊന്നുപോലുംപാലിക്കാനുള്ള ഉദ്ദേശവുമില്ലായിരുന്നയൊരാളു്, അന്തരീക്ഷത്തിലു്ലയിച്ചുമറഞ്ഞില്ലാതായിപ്പോകുന്ന കുറേവാക്കുകളു്പറഞ്ഞാലതുഗ്യാര൯റ്റിയാകുമോ? അതോ ഓരോ ആളു്ക്കുമെഴുതിയൊപ്പിട്ടുകൊടുക്കുമോ? ഇ൯ഡൃയിലുണു്ടായിട്ടുള്ള ഓരോകറ൯സ്സിനോട്ടിലും അതിലു്പ്പറയുന്നതുകഞങ്ങളു്നലു്കുമെന്നു് ഗ്യാര൯റ്റിയെഴുതിയച്ചടിച്ചുചേ൪ത്ത ഇ൯ഡൃ൯റിസ൪വ്വുബാങ്കു് ചരിത്രത്തിലാദ്യമായിയിയാളുടെഭരണത്തിലു് ആനോട്ടുംകൊണു്ടുചെന്നവരോടു് ഇതുഞങ്ങളു്നിരോധിച്ചു, ഇതുഞങ്ങളു്സ്വയമങ്ങുപി൯വലിച്ചു, ഇതിനുപണംതരാ൯പറ്റില്ല, എന്നുപറഞ്ഞതിനേക്കാളു്വലിയ ഗ്യാര൯റ്റിത്തക൪ച്ച ഇ൯ഡൃയിലുണു്ടായിട്ടുണു്ടോ?

Written and first published on: 05 April 2024




 







Wednesday 1 May 2024

1582. ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നട്ടെല്ലില്ലായു്മയുടെയും ഹിന്ദുരാഷ്ട്രദാഹത്തി൯റ്റെയും പ്രതീകമാണു് സുപ്രീംകോടതിയിലെ ലാവലിന്നഴിമതിക്കേസ്സു്- ദക്ഷിണേ൯ഡൃയിലെ ഏകബീജേപ്പീമുഖ്യമന്ത്രിയെ ഇല്ലാതാക്കാ൯ അങ്ങേരിഷ്ടപ്പെടുന്നില്ല!

1582

ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നട്ടെല്ലില്ലായു്മയുടെയും ഹിന്ദുരാഷ്ട്രദാഹത്തി൯റ്റെയും പ്രതീകമാണു് സുപ്രീംകോടതിയിലെ ലാവലിന്നഴിമതിക്കേസ്സു്- ദക്ഷിണേ൯ഡൃയിലെ ഏകബീജേപ്പീമുഖ്യമന്ത്രിയെ ഇല്ലാതാക്കാ൯ അങ്ങേരിഷ്ടപ്പെടുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Espressolia. Graphics: Adobe SP.


ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നട്ടെല്ലില്ലായു്മയുടെയും അഴിമതിവിരുദ്ധതയിലുള്ള അവസരവാദത്തി൯റ്റെയും പൊതുവിലുള്ള നിയമരാഹിത്യത്തി൯റ്റെയും സകലനയപരിപാടികളുടെയും നിയമനി൪മ്മാണങ്ങളുടെയുംപിന്നിലുള്ള ഹിന്ദുരാഷ്ട്രദാഹത്തി൯റ്റെയും പ്രതീകമാണു് സുപ്രീംകോടതിയിലെ ലാവലിന്നഴിമതിക്കേസ്സു്- ദക്ഷിണേ൯ഡൃയിലെ ഏകബീജേപ്പീമുഖ്യമന്ത്രിയെ ഇല്ലാതാക്കാ൯ അങ്ങേരിഷ്ടപ്പെടുന്നില്ല! കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുടുപ്പണിഞ്ഞുനടക്കുന്ന ഹിന്ദുരാഷ്ട്രബീജേപ്പീമുഖ്യമന്ത്രി പിണറായിവിജയ൯പ്രതിയായി സുപ്രീംകോടതിയിലുള്ള ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു് സീബീയ്യൈയ്യിലൂടെ അമ്പത്താറാമത്തേയോമറ്റോതവണയയാളു് മാറ്റിവെയു്പ്പിച്ചു. ഇതു് രണു്ടുപാ൪ട്ടികളു്തമ്മിലുള്ള അഴിമതിയൊത്തുതീ൪പ്പിലും സന്ധിയിലും തെരഞ്ഞെടുപ്പിലു് വോട്ടുകൈമാറലിലും ലോകറെക്കാ൪ഡാണു്. ലോകത്തൊരുജുഡീഷ്യറിയിലും ഒരഴിമതിക്കേസ്സിലും ഇത്രയുംപ്രാവശ്യംതങ്ങളുടെമുന്നിലു്വരാതെ കേസ്സുമാറ്റിവെയു്ക്കപ്പെടുന്നതിലു് ഒരപ്പകു്സ്സു്ക്കോടതിയും അജ്ഞതനടിച്ചിട്ടില്ല. അഴിമതിനടന്നുവെന്നുള്ള ഉത്തമബോദ്ധ്യത്തോടെയെഴുതിക്കൊടുത്തു് ഈക്കേസ്സുസുപ്രീംകോടതിയിലു്ഫയലു്ചെയു്ത സീബീയ്യൈ ഹാജരാകാ൯വരുന്നില്ലെന്നതല്ലാതെ ഒരുവിശദീകരണവും ഇതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഹിന്ദുരാഷ്ട്രബീജേപ്പീക്കും നലു്കാ൯കഴിയുന്നില്ല. കണ്ണുംമൂടിയിരിക്കുന്നതുകൊണു്ടു് ലോകത്തെമുഴുവ൯ചിരിപ്പിച്ചുകൊണു്ടു് ഇങ്ങനെയൊരഭ്യാസം തങ്ങളുടെമുന്നിലു്നടക്കുന്നുണു്ടെന്നു് സുപ്രീംകോടതിബെഞു്ചിനു് സമ്മതിക്കാനുംകഴിയുന്നില്ല.

ഹിന്ദുരാഷ്ട്രവാദികളെല്ലാം നട്ടെല്ലില്ലാത്തവരാണെന്നു് അതിശക്തരും സ൪വ്വായുധസജ്ജരുമായ, ആറെസ്സെസ്സിനെയും അവ൪നയിച്ച അന്നത്തെയെന്നല്ല ഇന്നത്തെയുമിതുപോലത്തെ ഹിന്ദുരാഷ്ട്രവാദികളെയുമപേക്ഷിച്ചുനോക്കുമ്പോളു് വിളഞ്ഞബുദ്ധികളുമായ, ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃ൯ജനതനടത്തിയ സ്വാതന്ത്ര്യസമരത്തിലു്നിന്നു് ഇന്നുസമാധാനകാലത്തു് വാളുംകൊണു്ടുനടക്കുന്നെങ്കിലും അന്നുപ്രക്ഷോഭകാലത്തു് മറ്റുള്ളവരെപ്പോലെ ജയിലിലു്ക്കിടക്കാനും ശരീരംചതയു്ക്കാനും മരണപ്പെടാനുംവയ്യാതെ രാഷ്ട്രീയസ്വയംസേവകസംഘം ബ്രിട്ടീഷുകാ൪ക്കുമാപ്പെഴുതിക്കൊടുത്തു് ഓടിയൊളിച്ച 1940കളിലു്ത്തന്നെ തെളിഞ്ഞതുകൊണു്ടു് അതിനെക്കുറിച്ചിവിടെയിനിയൊരു ച൪ച്ചപോലുമാവശ്യമില്ല.

ആസ്സമരത്തിലു് കോണു്ഗ്രസ്സി൯റ്റെയും മുസ്ലിംലീഗി൯റ്റെയും നേതൃത്വത്തിലുള്ള ഇ൯ഡൃ൯ജനതനടത്തിയ ധീരമായ ഐതിഹാസികപ്പ്രക്ഷോഭങ്ങളിലു് ഹിന്ദുരാഷ്ട്രവാദികളില്ലായിരുന്നതുകൊണു്ടാണു് അവ൪ക്കൊരഭിപ്രായവുംപറയാനില്ലാതെയും അവ൪ക്കൊരുപങ്കുംവഹിക്കാനില്ലാതെയും ബാക്കിയുള്ള മു൯നിരയിലുണു്ടായിരുന്നവരുടെനേതൃത്വത്തിലു് സ്വാതന്ത്ര്യാനന്തരം കൂടെയുണു്ടായിരുന്ന പാക്കിസ്ഥാനൊരു മുസ്ലിംരാഷ്ട്രമായിട്ടുപോലും ഹിന്ദുരാഷ്ട്രമാവാതെ ഇ൯ഡൃ മതേതരജനാധിപത്യ റിപ്പബ്ലിക്ക൯രാഷ്ട്രമായതു്. അതിനെ അതേരീതിയിലു്സ്സംരക്ഷിക്കാ൯ അതിനെയുണു്ടാക്കുന്നതിലൊരുപങ്കുമില്ലാത്ത ആറെസ്സെസ്സും ബീജേപ്പീയും കോ൪പ്പറേറ്റുഹിന്ദുക്കളുമൊഴിച്ചുള്ള ഇ൯ഡൃ൯ജനതയു്ക്കറിയാം. ഇന്നു് ഇ൯ഡൃയിലൊരു സ്വാതന്ത്ര്യസമരംനടന്നിട്ടില്ലെന്നും ബ്രിട്ടീഷുകാരി൯ഡൃയിലുണു്ടായിരുന്നില്ലെന്നും ഹിന്ദുരാഷ്ട്രവാദികളൊരിടത്തുനിന്നും ഒളിച്ചോടിയിട്ടില്ലെന്നും ചരിത്രപുസു്തകങ്ങളിലട്ടിമറിനടത്തി പുതിയപുസു്തകങ്ങളിലെഴുതിച്ചേ൪ത്തു് നരേന്ദ്രമോദിയും ബീജേപ്പീയും കൂടെയുള്ളശിഥില മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണങ്ങളും മുന്നിലുംപിന്നിലുമുള്ള കോ൪പ്പറേറ്റുഹിന്ദുമതശ്ശക്തികളുമൊക്കെ ലോകംനിറഞ്ഞുകിടക്കുന്ന മുസ്ലിം-കൃസ്സു്ത്യ൯രാജ്യങ്ങളിലും നിഷു്പക്ഷരാജ്യങ്ങളിലുമുള്ള ലോകചരിത്രശേഖരങ്ങളോടാണോ പടപൊരുതുന്നതു്? അതോ പണു്ടുചെയു്തപോലെ ചൊവ്വയിലോ അറ്റു്ലാ൯റ്റിക്കി൯റ്റടിയിലോ പുതിയക്യാപ്പു്സ്സ്യൂളെഴുതിക്കൊണു്ടുപോയി കുഴിച്ചിടുമോ?

പശ്ചിമബംഗാളു് കൊണു്ടുപോയിക്കൊടുത്തകേസ്സിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് കലു്ക്കട്ടാഹൈക്കോടതിയിലു്ക്കൊണു്ടുചെന്നു് എഴുതിക്കൊടുത്തതു് സീബീയ്യൈ തങ്ങളുടെനിയന്ത്രണത്തിലല്ലെന്നാണു്! പിന്നാരുടെനിയന്ത്രണത്തിലു്? അതോ ആരുടേയുംനിയന്ത്രണമില്ലാതെ ലാവലിന്നഴിമതിക്കേസ്സിലെപ്പ്രതിയുടെ ഓണ൪മുതലാളിമാരെയും ലാവലി൯പോലുള്ള വിദേശസംഘങ്ങളെയുംപോലെ ആ൪ക്കുംസ്വാധീനിക്കാവുന്നതായി പ്രവ൪ത്തിക്കുകയാണോ? സുപ്രീംകോടതിയെയുംമറ്റുംപോലെ ഒരു സ്വതന്ത്രഭരണഘടനാസ്ഥാപനമായി സ്വയംനിയമിതരായി സ്വന്തമായി ശമ്പളത്തിനുവകയുംകൂടിക്കണു്ടെത്തി ആരുടെയുംനിയന്ത്രണത്തിലല്ലാതെയൊരുസീബീയ്യൈ ഇ൯ഡൃയിലു്പ്പ്രവ൪ത്തിക്കുന്നുണു്ടെങ്കിലു് അതെങ്ങനെസംഭവിച്ചുവെന്നതു് അന്വേഷിക്കപ്പെടേണു്ടതാണു്.

Written and first published on: 01 May 2024









 

 

Monday 29 April 2024

1581. കേന്ദ്രബീജേപ്പീയുമായുള്ളബന്ധത്തി൯റ്റെ ഹോളു്സ്സെയിലു്ഡീലറായ പിണറായിവിജയ൯കിടക്കുമ്പോളു് അയാളറിയാതെ റീട്ടെയിലു്ഡീലറായ ഈപ്പീജയരാജനതുമായി നേരിട്ടിടപാടുപോയിട്ടു് ച൪ച്ചതന്നെനടത്തുന്നതുശരിയാണോ?

1581

കേന്ദ്രബീജേപ്പീയുമായുള്ളബന്ധത്തി൯റ്റെ ഹോളു്സ്സെയിലു്ഡീലറായ പിണറായിവിജയ൯കിടക്കുമ്പോളു് അയാളറിയാതെ റീട്ടെയിലു്ഡീലറായ ഈപ്പീജയരാജനതുമായി നേരിട്ടിടപാടുപോയിട്ടു് ച൪ച്ചതന്നെനടത്തുന്നതുശരിയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth-TheDigitalArtist. Graphics: Adobe SP.

കേന്ദ്രബീജേപ്പീയുമായുള്ളബന്ധത്തി൯റ്റെ ഹോളു്സ്സെയിലു്ഡീലറായ പിണറായിവിജയ൯കിടക്കുമ്പോളു് അയാളറിയാതെ റീട്ടെയിലു്ഡീലറായ ഈപ്പീ ജയരാജനതുമായി നേരിട്ടിടപാടുപോയിട്ടു് ച൪ച്ചതന്നെനടത്തുന്നതെങ്ങനെയാണു്? അതുശരിയാണോ? ഈപ്പീ ജയരാജ൯ അതിലേക്കുചേക്കേറുന്നതിനെക്കുറിച്ചു് ബീജേപ്പീനേതൃത്വത്തോടു് ച൪ച്ചനടത്തിയതിനെക്കുറിച്ചുച൪ച്ചനടത്താ൯ 2024 ഏപ്രിലു് 29നു് തിരുവനന്തപുരത്തുചേ൪ന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റുകൂട്ടം പിണറായിവിജയനിരിക്കുമ്പോളു് ബീജേപ്പീയുമായിച്ച൪ച്ചനടത്താ൯ പാ൪ട്ടിയിലാരും ഇനി ഇടനിലക്കാരായദല്ലാള൯മാരോടു് ഇടപെടരുതെന്നുനിശ്ചയിച്ചു. അതിനു് പിണറായിവിജയനുമായിമാത്രം ച൪ച്ചനടത്തിയാലു്മതിയെന്നു് ജയരാജനെയും മറ്റുള്ളവരെയും അറിയിക്കുകയുംചെയു്തു. ജയരാജനെ പാ൪ട്ടിയിലു്നിന്നു് പുറത്താക്കുന്നതിനെക്കുറിച്ചുതുടങ്ങിയച൪ച്ച തങ്ങളെല്ലാമൊരുമിച്ചല്ലാതെ അങ്ങനെയൊറ്റയു്ക്കു് ജയരാജ൯മാത്രം ബീജേപ്പീയിലു്ച്ചെന്നുകയറണു്ടെന്നുതീരുമാനിച്ചു.

തങ്ങളുടെകേരളഭരണത്തിലു് ഇടതുബീജേപ്പീപ്പക്ഷമുന്നണിയിലു് കൂടെ ഘടകകക്ഷിയായിരിക്കുന്ന ജനതാദളു്-എസ്സി൯റ്റെകാര്യത്തിലു് ചെയു്തുകൊടുത്തപോലെ ബീജേപ്പീയുമായുള്ള മു൯വാതിലിലൂടെയുള്ള ലയനമാണോ പി൯വാതിലിലൂടെയുള്ള പ്രവേശനമാണോ പുരപ്പുറംപൊളിച്ചിറങ്ങിയുള്ള ഘടകകക്ഷിബന്ധമാണോ കേസ്സുകളിലു്നിന്നുരക്ഷപ്പെടാനുംമറ്റും തങ്ങളു്ക്കു് അത്യാവശ്യമായിവേണു്ടതു് എന്നിവയെല്ലാം ഇതിലേതുചെയു്താലുമതി൯റ്റെ മുഖ്യഗുണഭോക്താവെന്നനിലയിലു് മറ്റാരുമായി വിശദമായി ച൪ച്ചചെയ്യാതെ സ്വയം ആലോചിച്ചുതീരുമാനമെടുക്കാ൯ യോഗം മു൯പാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും പോളിറ്റു്ബ്യൂറോമെമ്പറുമായ പിണറായിവിജയനെച്ചുമതലപ്പെടുത്തി.

കേന്ദ്രബീജേപ്പീയതി൯റ്റെ സകലയുലു്പ്പന്നങ്ങളും കേരളത്തിലു്വിറ്റഴിക്കാനായി ഹോളു്സ്സെയിലു്ഡീലറും സോളു് ഡിസ്സു്ട്രിബ്യൂട്ടറുമായി ഒരാളെ നിശ്ചയിച്ചിട്ടിരിക്കുമ്പോളു് കാലുമാറ്റം, കള്ളപ്പണംവെളുപ്പിക്കലു്, കേന്ദ്രക്കേസ്സൊഴിവാക്കിക്കൊടുക്കലു്, ലാവലി൯പോലെ സുപ്രീംകോടതിയിലു്ക്കേസ്സുമാറ്റിവെയു്പ്പിക്കലു്, വിദേശനയതന്ത്രയെംബസ്സികളു്വഴിയുള്ള വിവിധതരംകള്ളക്കടത്തുകളു്, വിദേശത്തുനിന്നും സഹായമായി പണംസ്വീകരിച്ചു് കൊണു്ടുവരലു്, സംസ്ഥാനങ്ങളെക്കൊണു്ടു് കേന്ദ്രത്തി൯റ്റെവക കടലെഴുതിവിലു്പ്പന, ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളുടെ പക൪പ്പവകാശവും സ്വകാര്യവിനിയോഗവും എന്നിവയടക്കമുള്ള വിവിധസേവനങ്ങളു്ക്കായി ബീജേപ്പീയുടെ വിവിധ കേന്ദ്ര-സംസ്ഥാനനേതാക്കളും കമ്മീഷ൯ദല്ലാള൯മാരും ബ്രോക്ക൪മാരുമടക്കം പലഭാഗങ്ങളിലും പലരുമിറങ്ങിനടന്നാളുപിടിക്കുന്നതും വ്യവസ്ഥകളു്ച൪ച്ചചെയ്യുന്നതും ഇടപാടുറപ്പിക്കുന്നതും അങ്ങോട്ടുമിങ്ങോട്ടുമുള്ള തുകകളും സ്ഥാനങ്ങളും കസേരകളും പറഞ്ഞൊത്തുതീരുമാനമെടുക്കുന്നതും അന്യസംസ്ഥാനങ്ങളിലും ഡലു്ഹിയിലും വിദേശത്തുംപോയിപ്പോലും ച൪ച്ചനടത്തുന്നതും ബീജേപ്പീയുടെ കേന്ദ്രക്കമ്മിറ്റിയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയു്ക്കും ഒരേപോലെ അലോസരമുണു്ടാക്കിയിട്ടുണു്ടു്. രണു്ടും ഇക്കാര്യത്തിലു് കടുത്തനി൪ദ്ദേശങ്ങളു് സംസ്ഥാനങ്ങളു്ക്കുനലു്കിയിട്ടുണു്ടു്.
 
Written and first published on: 29 April 2024












Sunday 28 April 2024

1580. ജയിലിനു് വോട്ടിലൂടെമറുപടിയെന്നു് ആം ആദു്മിപ്പാ൪ട്ടിയിറക്കിയ തെരഞ്ഞെടുപ്പുഗാനത്തിലു് ഒരു ചട്ടലംഘനവുമില്ല. അതുണു്ടെന്നുപറഞ്ഞു് കോപിച്ചിളകിത്തുള്ളിമറിയുന്നതു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്, അതിനു് അതി൯റ്റെ അ൪ത്ഥവുമുണു്ടു്

1580

ജയിലിനു് വോട്ടിലൂടെമറുപടിയെന്നു് ആം ആദു്മിപ്പാ൪ട്ടിയിറക്കിയ തെരഞ്ഞെടുപ്പുഗാനത്തിലു് ഒരു ചട്ടലംഘനവുമില്ല. അതുണു്ടെന്നുപറഞ്ഞു് കോപിച്ചിളകിത്തുള്ളിമറിയുന്നതു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്, അതിനു് അതി൯റ്റെ അ൪ത്ഥവുമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ജയിലിനു് വോട്ടിലൂടെമറുപടിയെന്നു് ആം ആദു്മിപ്പാ൪ട്ടിയിറക്കിയ തെരഞ്ഞെടുപ്പുഗാനത്തിലു് ഒരു ചട്ടലംഘനവുമില്ല. അതുണു്ടെന്നുപറഞ്ഞു്
കോപിച്ചിളകിത്തുള്ളിമറിയുന്നതു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്, അതിനു് അതി൯റ്റെ അ൪ത്ഥവുമുണു്ടു്. പതിവുപോലെ ഇനി സുപ്രീംകോടതികൂടിയേ ഇളകാനുള്ളൂ. ജനങ്ങളതു് കാത്തിരിക്കുകയുമാണു്. ഇ൯ഡൃയിലെ സ്വാത്രന്ത്ര്യസമരസേനാനികളോടു് ബ്രിട്ടീഷു്സാമ്രാജ്യത്വഗവണു്മെ൯റ്റുപുല൪ത്തിയ ധിക്കാരവും ഭീകരതയുമാണു് ഇ൯ഡൃ൯തെരഞ്ഞെടുപ്പിലിറങ്ങിയവരോടു് ഇ൯ഡൃയിലെ ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളും പുല൪ത്തുന്നതെങ്കിലു് മറ്റവരെപ്പോലെ അവരും സാമ്രാജ്യമുപേക്ഷിച്ചു് രാജ്യംവിട്ടോടാ൯ സമയമായെന്ന൪ത്ഥം.

ജയിലിനകത്തുകിടന്നനേതാക്കളെ പുറത്തിറക്കിയതും അതോടെ നിലവിലുണു്ടായിരുന്നനിയമങ്ങളും നീതിനി൪വ്വഹണവും കോടതികളും ഭരണവുമടക്കം ഭരണവ്യവസ്ഥതന്നെ ഒറ്റയടിയു്ക്കുമാറ്റിയതുമായിരുന്നു സ്വാതന്ത്ര്യസമരം. വളരെപ്പേരാഗ്രഹിച്ചെങ്കിലും പഴയയൊന്നുപോലുംനിലനിന്നില്ല. ജഡു്ജിയുടുപ്പിട്ടുനടന്നവരും പോലീസ്സുടുപ്പിട്ടുനടന്നവരും ജഡു്ജിയുംപോലീസ്സുമൊന്നുമല്ലാതായി. ദിവാ൯പേഷു്ക്കാ൪മാരും സ൪വ്വാധികാര്യക്കാരുമെല്ലാംപോയി. ബ്രിട്ടീഷു്സ്സാമ്രാജ്യത്തി൯റ്റെയതേശക്തിയോടെ, വിഭവങ്ങളോടെ, ജനങ്ങളോടുപോരാടാ൯ ബീജേപ്പീഭരണകൂടത്തിനും അതി൯റ്റെബ്രാഞു്ചുകളു്ക്കും ശാഖകളു്ക്കും ശക്തിയുണു്ടോ? മര്യാദവിട്ടുപുറത്തുപോയി ഒരു ക്വിറ്റി൯ഡ്യാസമരംകൂടിയുണു്ടാക്കുകയാണോ?

ആറെസ്സെസ്സൊഴിച്ചുള്ള ഇ൯ഡൃ൯ജനതയുടെമുന്നിലു് സാമ്രാജ്യമുപേക്ഷിച്ചോടേണു്ടിവന്ന ബ്രിട്ട൯ കൊണു്ടുപോയമോഷണവസു്തുക്കളു്വെച്ചു് കുറച്ചുകാലംകൂടിനിലനിന്നശേഷം ഇപ്പോളു് അടപടലംപൊളിയുകയാണു്. ഇ൯ഡൃയിലെയീ ബീജേപ്പീസ്സായിപ്പ൯മാരെവിടെപ്പോകും- നേപ്പാളിലോ? പണു്ടത്തേതിനേക്കാളു്ക്കൂടുതലു് ഹിന്ദുത്തീവ്രവാദമനോരോഗികളു്ചെന്നിറങ്ങി അതോടുകൂടിയവിടംവീണു്ടും കമ്മ്യൂണിസ്സു്റ്റാക്കുമോ?

2024 ഏപ്രിലു്-ജൂണിലെ ലോകു്സ്സഭായിലക്ഷനുതൊട്ടുമുമ്പു് ആം ആദു്മി പാ൪ട്ടിയുടെ ഡലു്ഹി മുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെ ഡലു്ഹിയിലു് മദ്യനയംരൂപീകരിച്ചതും പ്രഖ്യാപിച്ചതും പി൯വലിച്ചതുമായിബന്ധപ്പെട്ടു് അഴിമതിനടന്നുവെന്നുപറഞ്ഞു് ബീജേപ്പീ ആരോപണമുന്നയിച്ചു, കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് പലപ്രാവശ്യം റെയിഡുകളു്നടത്തി, വീട്ടിലു്ക്കയറിയറസ്സു്റ്റുചെയു്തു, കോടതികളു് തുട൪ച്ചയായി ജാമ്യംനിഷേധിച്ചു, ജയിലിലടച്ചു. തെരഞ്ഞെടുപ്പിനു് ഖേജ്രിവാളി൯റ്റെ സാന്നിദ്ധ്യം ആവശ്യമില്ലെന്നു് ബീജേപ്പീയും ഈഡീയും കോടതികളുംതന്നെയങ്ങുനിശ്ചയിച്ചു. ഈയഴിമതിക്കു് തെളിവെവിടെയെന്നചോദ്യത്തിനു് തങ്ങളു്ക്കതിനുമറുപടിപറയേണു്ട ബാദ്ധ്യതയില്ലെന്നാണു് മൂവരുംമൗനമായിപ്പ്രതികരിച്ചതു്.

ഇതി൯റ്റെനൂറിരട്ടിക്കേസ്സുകളിലു് തെളിവുകളും സാക്ഷിമൊഴികളും സുപ്രീംകോടതിയിലു് അഴിമതിക്കേസ്സുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാമുഖ്യമന്ത്രി പിണറായിവിജയനെ കേന്ദ്രബീജേപ്പീയുടെ പ്രധാനമന്ത്രിനരേന്ദ്രമോദി പലപ്രാവശ്യംകേരളത്തിലിറങ്ങിനടന്നു് അയാളു്കള്ളനാണു്, കള്ളക്കടത്തുകാരനാണു്, പൊതുപ്പണമപഹരിക്കലുകാരനാണു്, അയാളുടെസെക്രട്ടേറിയറ്റു് കൊള്ളയുടെകേന്ദ്രമാണു് എന്നുപരസ്യമായിപ്പറഞ്ഞു് പ്രസംഗിച്ചിട്ടുനടന്നിട്ടും അതേപ്രാസംഗിക൯റ്റെയഭീഷ്ടപ്പ്രകാരം ഈപ്പറഞ്ഞയന്വേഷണയേജ൯സ്സികളൊന്നും ഇതേപോലുള്ളയന്വേഷണങ്ങളും തെളിവുശേഖരണങ്ങളും റെയിഡുകളും നടത്തുകയോ ചോദ്യംപോലുംചെയ്യുകയോ അറസ്സു്റ്റുചെയ്യുകയോ കോടതികളു് ജാമ്യംനിഷേധിക്കുകയോ ജയിലിലടയു്ക്കുകയോ ഒന്നുംചെയു്തില്ല.

ഇതിലു്ക്കുപിതരായ ആം ആദു്മിപ്പാ൪ട്ടിപ്പ്രവ൪ത്തക൪ നേതാവിനെ തെരഞ്ഞെടുപ്പിലു്പ്പങ്കെടുപ്പിക്കരുതെന്ന ഏകയുദ്ദേശത്തോടെ പലഭരണഘടനാസ്ഥാപനങ്ങളു് സംയുക്തമായിച്ചേ൪ന്നു് തെളിവില്ലാതെയും ശിക്ഷിക്കാതെയും ജയിലിലടച്ചതിനു് വോട്ടിലൂടെമറുപടിപറയുമെന്നൊരു തെരഞ്ഞെടുപ്പുഗാനമിറക്കി. അതി൯റ്റെവരികളു് സെ൯സ്സറുചെയ്യുവാ൯ ഇലക്ഷ൯കമ്മിഷനാരാണു്? ആവീഡിയോകണു്ടവരിലു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുമൊഴിച്ചെല്ലാവരുംപറയുന്നതു് കണക്കായിപ്പോയി എന്നാണു്! രാഷ്രീയബീജേപ്പീച്ചൊരുക്കുകയറി ഹിന്ദുരാഷ്ട്രംനിലവിലു്വരുത്തുന്നതിലാസക്തികയറി പരിധിവിട്ടു് ഭരണഘടനയുടെപുറത്തുപോയിപ്പ്രവ൪ത്തിച്ചാലു് ബീജേപ്പീയെയും അന്വേഷണയേജ൯സ്സികളെയും ഇലക്ഷ൯കമ്മീഷനെയും കോടതികളെയും ആരാണുവിമ൪ശ്ശിക്കാത്തതു്? അവ൪ക്കു് പൗര൯റ്റെവിമ൪ശ്ശനത്തിലു്നിന്നും ഇമ്മ്യൂണിറ്റിയുണു്ടോ? അതിനാണു് ഇ൯ഡൃയിലു് ഒരുമ്പെട്ടിറങ്ങിയയി൯ഡ്യാക്കാ൪കാരണം ഒരു ബ്രിട്ടീഷു്സ്സാമ്രാജ്യത്വഭരണത്തി൯റ്റെ ഭരണവും ഭരണവ്യവസ്ഥയും നിയമങ്ങളും നിയമകൂടവുമെല്ലാം തലകീഴു്മേലു്മറിച്ചുമാറ്റപ്പെട്ടതുപറഞ്ഞതു്. ബ്രിട്ടീഷുകാ൪ കുറേക്കൂടി ഡീസ൯റ്റായിരുന്നുവെന്നുതോന്നുന്നു.

ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റും അവരുടെയന്വേഷണയേജ൯സ്സികളും ഇലക്ഷ൯കമ്മീഷനും കോടതികളുമൊക്കെയടങ്ങുന്ന ഭരണഘടനാസ്ഥാപനങ്ങളു് തലപൊക്കി തലയു്ക്കുമുകളിലു് ചുമരിലേക്കുനോക്കണം- പലപ്രാവശ്യമിതുപോലെമദംകയറിയവ൯ശക്തികളു് ജയിലിലടച്ചു് അതിനകത്തുകിടന്നുകൊണു്ടു് ആപ്പറഞ്ഞസമരംനയിച്ചു് ആസ്ഥാപനങ്ങളുടെഘടനയടക്കമടിമുടിമറിച്ചു് പുറത്തിറങ്ങിപ്പോയയാളുടെപടമാണാ തലയു്ക്കുമുകളിലു്ച്ചുവരിലു്വെച്ചിരിക്കുന്നതു്! ജനങ്ങളു്ക്കുനിങ്ങളെ അതോ൪മ്മിപ്പിക്കാനാണതവിടെവെച്ചിരിക്കുന്നതു്. ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഇ൯ഡൃയുടെരാഷ്ട്രപിതാവിപ്പോഴും ഗാന്ധിയാണു്, നരേന്ദ്രമോദിയല്ല!

ഏതുഭരണഘടനാസ്ഥാപനമായാലും അതിലിരിക്കുന്നമനുഷ്യ൯റ്റെ മനസ്സി൯റ്റെവലിപ്പത്തിനനുസരിച്ചുള്ള വലിപ്പമേയുള്ളൂ. ജസ്സു്റ്റിസ്സു് വീയാ൪ കൃഷു്ണയ്യരെപ്പോലെ മനുഷ്യാവകാശപ്പ്രസിദ്ധമായവിധികളെഴുതി ലോകമാതൃകയായി അതിനുവലുപ്പംകൂട്ടുകയോ അടുത്തകാലത്തിറങ്ങിപ്പോയ രഞു്ജ൯ ഗൊഗോയിയെപ്പോലെ ബീജേപ്പീയെരക്ഷിക്കാനുള്ളവിധികളെഴുതി ബീജേപ്പീയിലോട്ടുതന്നെപോയി അതി൯റ്റെപാ൪ലമെ൯റ്റുമെമ്പറായി അതിനെച്ചുരുക്കുകയോചെയ്യാം, റ്റീയെ൯ ശേഷനെപ്പോലെ ഒരിലക്ഷ൯കമ്മീഷനുണു്ടെന്നനുഭവപ്പെടുത്തുകയോ ഇപ്പോഴത്തെപ്പോലെ ബീജേപ്പീയുടെകരുണയിലു് രാഷ്ട്രീയനിയമനംവാങ്ങി ഇലക്ഷ൯കമ്മീഷനെവിടെയെന്നു് ആളുകളെക്കൊണു്ടു് ചോദിപ്പിക്കുകയോചെയ്യാം.

Written and first published on: 28 April 2024






 

 

Saturday 27 April 2024

1579. 2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്

1579

2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Manny Becerra. Graphics: Adobe SP.


2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും അവയോടുള്ളപുച്ഛവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്. ഇത്രയും സാങ്കേതികവൈഭവവും കംപ്യൂട്ട൪ജ്ഞാനവും തലയു്ക്കുവെളിവുമുള്ള കേരളത്തിലെ യുവതലമുറയെ ‘ഞങ്ങളുടെമെഷീനുകളിലു്മാത്രം ഒരുകൃത്രിമവും ഒരിക്കലും ആ൪ക്കും നടത്താ൯കഴിയുകയി’ല്ലെന്ന ഇലക്ഷ൯കമ്മീഷ൯റ്റെയും ബീജേപ്പീയുടെയും സുപ്രീംകോടതിയുടെയും ബൃഹത്തായ പ്രചാരണവും നിയമത്തീ൪പ്പുകളും വെറുപ്പിക്കുകയാണുചെയു്തതു്. അവരെ ആച്ചുഴിയിലകപ്പെടുത്താ൯കഴിഞ്ഞില്ലെന്നു് തെളിഞ്ഞിരിക്കുകയാണു്. എന്നാലു് ഞങ്ങളുടെമെഷീനുകളിലും പഴുതുകളുണു്ടാവാം, അവയിലും ചില കുറവുകളുണു്ടാവാം, എന്നു് ഒരുവാക്കു് ഈ ജനങ്ങളെക്കാളധികാരവും അന്ത്യവാക്കുപറയാനുള്ള പരമമായ അറിവുമുണു്ടെന്നുഭാവിക്കുന്ന അധികാരസ്ഥാനങ്ങളു് പറഞ്ഞിരുന്നെങ്കിലു് അവ൪ ക്ഷമിക്കുമായിരുന്നു. കഴിഞ്ഞതലമുറയിലു്നടന്നതിനി ഈത്തലമുറയിലു്നടക്കുകയില്ല.

കടുത്തചൂടും സൂര്യവെയിലുംകൊണു്ടാളുകളു് വീട്ടിനകത്തിരിക്കാ൯പോലും കഷ്ടപ്പെടുന്ന, പുറത്തിറങ്ങരുതെന്നു് പലയിടത്തുനിന്നും തുട൪ച്ചയായി മുന്നറിയിപ്പുകളു്വന്നുകൊണു്ടിരിക്കുന്ന, മാ൪ച്ചു്-ഏപ്രിലു്-മേയു്മാസക്കാലത്തു് കൊടുംതാപമുള്ള ഏപ്രിലു് 26 എന്നൊരുദിവസം വീട്ടിലു്നിന്നു് നടന്നോ ബസ്സിലു്ക്കയറിയോചെന്നു് തുറസ്സായിടത്തു് മണിക്കൂറുകളു് പൊരിവെയിലത്തു് ക്യൂനിന്നു് ഏതോ ഒരുത്തനു് വോട്ടുചെയു്തു് അവനു് അധികാരം കൈമാറിയിട്ടുപോകണമെന്നുപറഞ്ഞാലു് തലയു്ക്കുവെളിവുള്ള ആരുചെയ്യും? സ്ഥാനാ൪ത്ഥികളിലാരെയെങ്കിലുമോ എല്ലാവരെയുമോ ഇഷ്ടപ്പെട്ടാലു്പ്പോലുംപോയി അങ്ങനെയൊരുത്യാഗവും ആത്മബലിയുംനടത്താ൯ ജനങ്ങളിലു്പ്പകുതിയോളംപേരിന്നു് തയാറല്ല. ജയിപ്പിച്ചുവിടുന്നവ൪ വികസനപ്പ്രവ൪ത്തനങ്ങളൊന്നുംചെയ്യുന്നില്ല, വികസനവാളികളു്പറയുന്നപോലെ വികസനമെന്നതു് ജനങ്ങളു്ക്കു് വെപ്രാളംവന്നുമുട്ടിനിലു്ക്കുന്നൊരുകാര്യമാണു്, അതൊക്കെകൊണു്ടുപോയിവോട്ടുചെയ്യുന്നില്ല, എന്നവാദംപൊളിഞ്ഞു.

ഒരുത്തനധികാരംകൈമാറാ൯വേണു്ടി, അവനാ അധികാരമെടുത്തു് പെട്രോളു്വിലകൂട്ടിയും ബൈക്കുംകാറുംതടഞ്ഞുനി൪ത്തി ഐ ഐ ക്യാമറചൂണു്ടിക്കാട്ടി ഫൈനടിച്ചും കോടതിനോട്ടീസ്സയച്ചും ഇ൯ഡൃയിലൊരിടത്തുംകാണാത്ത ഹെലു്മറ്റുവേട്ടനടത്തി പണമുണു്ടാക്കി ഒരുമുഖ്യമന്ത്രിക്കും അവ൯റ്റെമന്ത്രിസഭയു്ക്കും ധൂ൪ത്തടിച്ചു് നമ്മളെത്തന്നെയടിക്കാ൯വേണു്ടി താ൯പോയിച്ചാകണോയെന്നതാണു് തനിരാഷ്ട്രീയക്കാരനല്ലാത്ത ഓരോരുത്തരുമാലോചിച്ചതു്. (കേരളംകടന്നാലു് തമിഴു്നാടുമുതലു് കാഷു്മീരുവരെ രണു്ടുംമൂന്നുംപേ൪തന്നെയാണു് ഒരുബൈക്കിലു് ഒരുഹെലു്മറ്റുമില്ലാതെപോകുന്നതു്, കാരണം സ്വ൪ണ്ണംകള്ളക്കടത്തുനടത്തിപ്പണമുണു്ടാക്കിയ മുഖ്യമന്ത്രിയും കൂടെയുള്ളപോലീസ്സുമല്ല അവിടംഭരിക്കുന്നതു്; പിന്നെപ്പിടിച്ചുപറിയുള്ളതു് ബീജേപ്പീഭരിക്കുന്ന മധ്യപ്പ്രദേശ്ശിലും മഹാരാഷ്ട്രയിലുംമാത്രമാണു്!). എന്നിട്ടുംചില൪പോയി വോട്ടുചെയു്തതാണത്ഭുതം.

ഓരോരുത്തരെ വണു്ടിയയച്ചു് കൂട്ടമായി വീട്ടിലു്നിന്നുവിളിച്ചിറക്കിക്കൊണു്ടുവന്നു് വോട്ടുചെയ്യിച്ചിട്ടു് വണു്ടിയിലു്ത്തന്നെ വെയിലുകൊള്ളിക്കാതെ വീട്ടിലു്ത്തിരിച്ചെത്തിക്കുന്നസമ്പ്രദായം അധികാരമെടുത്തുവിസ൪ജ്ജിക്കാനുള്ള കടുത്തജ്വരംകയറിയവസാനിപ്പിച്ച ഇലക്ഷ൯കമ്മീഷനാണു് ബ്ലീച്ചടിച്ചുപോയതു്. എല്ലാത്തിനുംധൂ൪ത്തടിക്കാ൯ പൊതുപ്പണമുണു്ടായിരുന്നു, കടുത്തവെയിലിലു് ക്യൂനിന്നുതളരുന്നജനങ്ങളു്ക്കു് മോരും നാരങ്ങാവെള്ളവുംനലു്കാനും മുകളിലു്പ്പന്തലിടാനുംമാത്രമാപ്പരിഷകളു്ക്കു് പണമില്ലായിരുന്നു. ബാലറ്റുപേപ്പറി൯റ്റെ കടുത്തപ്രശു്നം കോടിക്കണക്കിനുജനങ്ങളുടെ മനസ്സിലിരിക്കുന്നതുകൊണു്ടു് കാര്യങ്ങളു്ലഘുവാക്കാ൯ എന്തെങ്കിലുംചോദിക്കണമല്ലോയെന്നതുകൊണു്ടു് സുപ്രീംകോടതിചോദിച്ചപോലെ പകുതിയിലു്ക്കൂടുതലാളുകളു് നോട്ടയു്ക്കുവോട്ടുചെയു്താലെന്തുചെയ്യുമെന്നല്ല, ഇനിയങ്ങോട്ടു് പകുതിയിലേറെയാളുകളു് വോട്ടുചെയു്തില്ലെങ്കിലെന്തുചെയ്യുമെന്നാണു് വിവേകമുള്ളയി൯ഡൃയുടെചോദ്യം. അങ്ങനെയെങ്കിലു് എങ്ങനെഗവണു്മെ൯റ്റുണു്ടാക്കും, എങ്ങനെഭരിക്കും, എങ്ങനെജനങ്ങളെച്ചതയു്ക്കും?

ടെക്കു്നോളജിസ്സു്റ്റുകളുടെ നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂരിലു് മൊത്തംവോട്ട൪മാരിലു് പകുതിയോളമാളുകളു് വോട്ടുചെയ്യാതിരുന്നതിനു് ആദ്യംപറഞ്ഞതാണുകാരണമെന്നുസമ്മതിക്കാ൯ ആപ്പറഞ്ഞമൂന്നധികാരസ്ഥാനങ്ങളും ഭയപ്പെടുന്നു. 54.2 ശതമായിരുന്നു ഇവിടങ്ങളിലെ ഏറ്റവുമുയ൪ന്ന പോളിംഗു്! 2019ലെ പാ൪ലമെ൯റ്റിലക്ഷനിലും ഇതേസ്ഥലത്തു് ഇതുതന്നെയായിരുന്നു പോളിംഗു്. അമ്പതെന്ന വോട്ടുചെയ്യാത്തവരുടെ അതേശതമാനം ബാംഗ്ലൂരിലു് സു്റ്റെഡിയായിനിലു്ക്കുകയാണു്. അഞു്ചുവ൪ഷംകൊണു്ടു് തുട൪ച്ചയായി എത്രപ്രചാരണവും ദേശബോധയുദീരണവുംനടത്തിയിട്ടും പോളിംഗു് ഒരുശതമാനംപോലും ഉയ൪ന്നില്ല. തങ്ങളേക്കാളു് വിദ്യാഭ്യാസംകുറഞ്ഞവ൯റ്റെ പ്രചാരണവും സു്റ്റഡി ക്ലാസ്സും എന്തിനുകേളു്ക്കുന്നുവെന്നതാണു് ടെക്കു് സിറ്റി ബാംഗ്ലൂരി൯റ്റെനിലപാടു്! ഇതിനേക്കാളു്ക്കൂടുതലു് വിദ്യാഭ്യാസമുള്ളവരുള്ള ഏതുനഗരമിരിക്കുന്നു ഇ൯ഡൃയിലു്? ഇതൊരു നിശബ്ദപ്പ്രതിഷേധമാണു്, ജനങ്ങളുടെ, അറിവുള്ളവരുടെ. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുചെയ്യുന്നപോലെ വോട്ടുചെയു്തുവരുമ്പോളു് ഓസ്സിനൊരു ഭക്ഷൃക്കിറ്റുനലു്കിയാലോ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനുചെയ്യാ൯കഴിയുന്നപോലെ പത്തുലിറ്റ൪പ്പെട്രോളി൯റ്റെ കൂപ്പണു്നലു്കിയാലോപോലും ബാലറ്റുപേപ്പറുകളു്പി൯വലിച്ചു് വോട്ടിംഗു്മെഷീനുകളിലൂടെവോട്ടുവാങ്ങിച്ചു് അധികാരത്തിലു്വാഴാമെന്ന മോഹംതക൪ക്കുന്ന ഈപ്പ്രവണതയെയിനി മറികടക്കാ൯കഴിയുമെന്നുതോന്നുന്നില്ല.

വിദ്യാഭ്യാസത്തിലു് ബാംഗ്ലൂരിനൊപ്പം ഒപ്പത്തിനൊപ്പംനിലു്ക്കുന്ന കേരളത്തിലു് 2024ലു് ആകെയുള്ള വോട്ട൪മാ൪ 2,77,49,159 (രണു്ടുകോടി എഴുപത്തേഴുലക്ഷത്തി നാലു്പ്പത്തൊമ്പതിനായിരത്തി നൂറ്റിയമ്പത്തിയൊമ്പതു്). ആകെവോട്ടുചെയു്തവ൪ 1,97,48,764. 2024ലു് എണു്പതുലക്ഷംപേ൪ (80,00,395) വോട്ടുചെയു്തില്ല. 29 ശതമാനം ജനങ്ങളു് വോട്ടുചെയ്യാതെ കേരളത്തിലു് തെരഞ്ഞെടുപ്പുപ്രക്രിയയിലു്നിന്നും മാറിനിന്നു. മൊത്തം വോട്ട൪മാരിലു് 2019ലേതിലു്നിന്നും 2024ലു് ഏഴുശതമാനം, അതായതു് എട്ടുലക്ഷംവോട്ട൪മാരുടെ, കുറവുസംഭവിച്ചു. ആ൪ക്കുംവോട്ടുചെയ്യാതെ നോട്ടയു്ക്കുവോട്ടുചെയു്തവരുടെ എണ്ണംകൂടിക്കൂട്ടുമ്പോളു് ഇതിനിയുമുയരും.

വോട്ടുചെയ്യണമെന്നുദ്ദേശിച്ചിരുന്നവ൪, അതായതു് അനേകപ്രാവശ്യംവോട്ടുചെയു്തു് തഴക്കവുംപഴക്കവുംചെന്ന പ്രായമായവ൪, വെയിലുറയു്ക്കുന്നതിനും ചൂടുകൂടുന്നതിനുംമുമ്പേ രാവിലെ പതിനൊന്നുമണിക്കുമുമ്പേതന്നെ പോളിംഗു്ബൂത്തുകളിലു്ച്ചെന്നു് വോട്ടുചെയു്തുകഴിഞ്ഞിരുന്നു. പണു്ടത്തെപ്പോലെ ഉച്ചയു്ക്കുശേഷം മൂന്നുമണിക്കുശേഷം ആറുമണിവരെ ജനങ്ങളുടെ തള്ളിക്കയറ്റമുണു്ടാകുമെന്നു് തലു്പ്പരകക്ഷികളു്കരുതിയെങ്കിലും, അതിനുവേണു്ടിക്കാത്തിരുന്നെങ്കിലും, പിന്നെയാരുമങ്ങോട്ടുചെന്നില്ല. ഇതവസാനത്തെത്തെരഞ്ഞെടുപ്പല്ലെങ്കിലു് അടുത്തപ്രാവശ്യം പോളിംഗു്ബൂത്തുംകൊണു്ടങ്ങോട്ടുചെല്ലേണു്ടിവരും.

ബാലറ്റുപേപ്പ൪സീലടിച്ചുമടക്കി പെട്ടിയിലിടുന്നതി൯റ്റെസുഖം കിട്ടുകയാണെങ്കിലു് ജനങ്ങളു് ഇനിയുംപോയിവോട്ടുചെയ്യും. അതേസമയം യന്ത്രങ്ങളിലെ ബട്ടണുകളിലു്ക്കുത്തുന്നതി൯റ്റെ സുഖമനുഭവിക്കാനാണു് ജനങ്ങളു്പോകുന്നതെന്നാണു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും എപ്പോഴുമെപ്പോഴുമെടുത്തുപറയേണു്ടതില്ലാത്ത മറ്റുചിലരുംകരുതുന്നതെങ്കിലു് കുത്താ൯ വീടുകളിലു് ഓരോരുത്തരുടെയുംകൈയ്യിലു് വേറെയനേകം ബട്ടണുകളുണു്ടു്.

അഞു്ചുവ൪ഷത്തെയനുഭവംകൊണു്ടു് പാഠംപഠിച്ചയിലക്ഷ൯കമ്മീഷ൯ നഗരങ്ങളിലു് വോട്ട൪മാ൪ക്കുള്ള സൗകര്യങ്ങളു്കൂട്ടിയെങ്കിലും ജനങ്ങളു്തള്ളിക്കളഞ്ഞു, അവരങ്ങോട്ടുപോയതേയില്ല, വോട്ടിംഗു്ശതമാനം പണു്ടത്തേക്കാളു്ക്കുറഞ്ഞു. രാഷ്ട്രീയവേതാളങ്ങളുടെ നേരിട്ടുള്ളപിടിയിലു്പ്പെട്ടിട്ടുള്ള (വിദ്യാഭ്യാസവുംകുറഞ്ഞ!) ഗ്രാമങ്ങളിലു്മാത്രം വോട്ടിംഗു്ശതമാനം കൂടുതലു്കുറയാതെനിന്നു, എങ്കിലുംകുറഞ്ഞു.

'വികസനത്തി൯റ്റെയും ജനക്ഷേമത്തി൯റ്റെയും'ഭാഗമായി ജനങ്ങളു്ക്കുകുടിക്കാ൯ പോളിംഗു്സു്റ്റേഷനുകളിലു് പച്ചവെള്ളംകൊണു്ടുവെച്ചിരുന്നുവെന്നു് ഇലക്ഷ൯കമ്മീഷ൯ അവകാശപ്പെട്ടു. പോളിംഗു് ഓഫീസ്സ൪മാ൪ അവിടെയിരുന്നു് പച്ചവെള്ളമാണോകുടിക്കുന്നതു്? പ്രിസൈഡിംഗു് ഓഫീസ്സ൪ കഴിക്കുന്നതിനേയും കുടിക്കുന്നതിനേയുംകാളു്ക്കൂടുതലു്മെച്ചപ്പെട്ട സാമഗ്രികളു് ജനങ്ങളു്ക്കൊരുക്കിവെച്ചാലു് ഒരുപക്ഷേയവരങ്ങോട്ടുചെന്നേയു്ക്കും, കാരണം ഒരുവോട്ടിലൂടെ ദശലക്ഷക്കണക്കിനുകോടിരൂപയെടുത്തു് ഓരോവ൪ഷവും ചെലവഴിക്കാനുള്ളയധികാരമല്ലേ വെറുമഞ്ഞൂറ്റിനാലു്പ്പതുപേ൪ക്കായി രാജ്യംമുഴുവ൯നിന്നായി അവ൪ ഒറ്റക്കുത്തിലൂടെകൈമാറുന്നതു്! ആബോധംവേണമധികാരികളു്ക്കു്.

തെരഞ്ഞെടുപ്പുദിവസം അന്തരീക്ഷത്തിലുണു്ടായിരുന്ന 40-44 ഡിഗ്രി ടെമ്പറേച്ച൪ ഒട്ടുംകുറവല്ല. തെരഞ്ഞെടുപ്പുദിനത്തിലു്ത്തന്നെ പലയിടങ്ങളിലായി എട്ടുപേ൪ കുഴഞ്ഞുവീണുമരിച്ചു. ഇതെല്ലാം പ്രായമായവരായിരുന്നില്ല- യുവാക്കളുമുണു്ടായിരുന്നു. സു്ക്കൂളുകളു്പോലും ചൂടുകാരണമടച്ചുപൂട്ടിയിട്ടിരിക്കുന്ന തെരഞ്ഞെടുപ്പുകാലത്തെ കൊടുംചൂടു് മു൯കൂട്ടിക്കാണാനും പോളിംഗു്സമയം അതിനനുസരിച്ചുക്രമീകരിക്കാനും വേണമെങ്കിലു്രാത്രിയിലേക്കുനീട്ടാനുമുള്ള വിവേകംപോലുമില്ലാത്ത വെറുംപോത്തുകളായിപ്പോയി തെരഞ്ഞെടുപ്പധികാരികളു്. ക്ഷമിക്കണം- ക൪ഷക൪ക്കുവളരെപ്പ്രയോജനംചെയ്യുന്ന പോത്തുകളെയധിക്ഷേപിക്കാ൯പറഞ്ഞതല്ല! പോത്തിനു് കാലാവസ്ഥക്രമീകരിക്കാ൯ വെള്ളത്തിലും ചെളിയിലുംപോയിക്കിടക്കാനെങ്കിലുമറിയാം.

ഓരോ പോളിംഗു്സു്റ്റേഷ൯റ്റെയുംമുന്നിലു്പ്പോയി എനിക്കും മകളു്ക്കും തെറ്റുപറ്റിപ്പോയി, അതിനു് ഞങ്ങളെശ്ശിക്ഷിച്ചോളൂ, പക്ഷേ എ൯റ്റെസ്ഥാനാ൪ത്ഥികളെശ്ശിക്ഷിക്കരുതു് എന്നു് മാപ്പുവിളിച്ചുപറയാനുള്ളമര്യാദയാണു് കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനിലു്നിന്നും വോട്ട൪സ്സമൂഹം പ്രതീക്ഷിച്ചതു്, പക്ഷേ വോട്ടിംഗി൯റ്റെയന്നുപോലും മുഖ്യമന്ത്രിയായിയയാളെനിശ്ചയിച്ചധികാരംനലു്കിയ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കണു്വീനറെ മാധ്യമങ്ങളിലൂടെ പാപിയെന്നുതെറിവിളിച്ചധിക്ഷേപിക്കാനാണയാളു് സമയംകണു്ടെത്തിയതു്. ഇയാളുടെസ്ഥാനാ൪ത്ഥികളെത്തോലു്പ്പിച്ചാലു്മാത്രംമതിയോ?

Written on 26 April 2024 and first published on: 27 April 2024